Latest NewsNewsIndia

ട്രൈബല്‍ സര്‍വകലാശാല ചോദിച്ചപ്പോൾ മ്യൂസിയം തന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച്‌ ഹേമന്ത് സോറൻ

റാഞ്ചി: ബജറ്റ് അവതരണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്രൈബല്‍ സര്‍വ്വകലാശാലയ്ക്ക് പകരം ട്രൈബല്‍ മ്യൂസിയം അനുവദിച്ചെന്നാണ് ഹേമന്ത് സോറന്റെ ആരോപണം. താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് സംസ്ഥാനത്ത് സര്‍വ്വകലാശാല അനുവദിക്കണമെന്നായിരുന്നു. അല്ലാതെ മ്യൂസിയമല്ലായിരുന്നു. ബജറ്റിലുടനീളം നിഴലിച്ചുനിന്നിരുന്നത് ഭാരതീയ ജനതാ പാര്‍ട്ടി എന്നതിനപ്പുറം ഭാരതീയ ബിസിനസ്മാന്‍സ് പാര്‍ട്ടി എന്ന ആശയമായിരുന്നു. റെയില്‍വേയും ബിഎസ്‌എന്‍എല്ലും അവര്‍ വിറ്റുകഴിഞ്ഞു. ഇനി വില്‍ക്കാന്‍ രാജ്യം മാത്രമാണ് ബാക്കിയുള്ളതെന്നും ഹേമന്ദ് സോറന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button