Life Style

വീട്ടില്‍ തയാറാക്കാം ഹെല്‍ത്തി വൈന്‍

ആരോഗ്യത്തിന് ഹാനികരമല്ലാത്ത വൈന്‍ വീട്ടില്‍ തയാറാക്കാം. പഴങ്ങളും പഞ്ചസാരയും യീസ്റ്റുമുണ്ടെങ്കില്‍ സ്വാദിഷ്ടമായ വൈന്‍ തയാറാര്‍. എന്നാല്‍ വൈന്‍ കേടുകൂടാതെ ലഭിക്കാന്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. വൈന്‍ തയാറാക്കുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം കാണരുത്. കല്‍ഭരണിയിലോ ഗ്ലാസ് ജാറിലോ മണ്‍കലത്തിലോ വേണം വൈന്‍ ഉണ്ടാക്കാന്‍.

വൈന്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ പുതുമയുള്ളതാവണം. വാടിയതോ ചതഞ്ഞതോ ഉപയോഗിക്കരുത്. വൈന്‍ പാത്രം ഇളക്കുമ്‌ബോള്‍ കഴിവതും ഈര്‍പ്പരഹിതമായ ചിരട്ടത്തവി ഉപയോഗിക്കുക. വൈന്‍ അരിച്ച ശേഷം ഒരാഴ്ച അടച്ചു വച്ചശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

1. ഉണക്കമുന്തിരി വൈന്‍

1. ഉണക്കമുന്തിരി – 350 ഗ്രാം
2. പഞ്ചസാര – 350 ഗ്രാം
3. കല്‍ക്കണ്ടം – 100 ഗ്രാം
4. തിളപ്പിച്ചാറ്റിയ വെള്ളം – ഒന്നര ലിറ്റര്‍
5. ഗോതമ്ബ് വറുത്ത് ചതച്ചത് – ഒരു ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം

ഉണക്കമുന്തിരി കഴുകി വെള്ളത്തിലിട്ട് 24 മണിക്കൂര്‍ കുതിര്‍ക്കുക. അതിനുശേഷം വെള്ളം ഊറ്റിക്കളയുക. കല്‍ക്കണ്ടം ചെറിയ പീസുകളാക്കി പഞ്ചസാരയുമായി കൂട്ടികലര്‍ത്തുക. ഉണങ്ങിയ ഭരണിയിലോ ഗ്ലാസ് ജാറിലോ ഉണക്കമുന്തിരിയും പഞ്ചസാരയും കല്‍ക്കണ്ടവും എന്നിങ്ങനെ ഭരണിയില്‍ നിറയ്ക്കുക. ഇതിന്റെ മുകളില്‍ ചതച്ച ഗോതമ്ബ് വിതറുക. ശേഷം അതിന്റെ മുകളിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം ഒഴിക്കുക. ശേഷം അടച്ചുവയ്ക്കാം. ദിവസവും മരത്തവിയിട്ട് ഇളക്കി കൊടുക്കുക. 21 ദിവസം വെള്ളത്തുണിയിലോ തോര്‍ത്തിലോ ഇട്ട് പിഴിഞ്ഞ് ഭരണിയില്‍ ഇട്ട് അടച്ചു വയ്ക്കുക. 21 ദിവസത്തിനുശേഷം ഭരണി തുറന്ന് ഉപയോഗിക്കാവുന്നതാണ്.

2. ഞാവല്‍പ്പഴം വൈന്‍

1. ഞാവല്‍പ്പഴം – ഒരു കിലോ
2. പഞ്ചസാര – ഒന്നര കിലോ
3. ഗ്രാമ്ബു – 5 എണ്ണം
4. യീസ്റ്റ് – ഒരു നുള്ള്
5. വെള്ളം – രണ്ട് ലിറ്റര്‍

തയാറാക്കുന്നവിധം

ഞാവല്‍പ്പഴം കഴുകി തുടച്ചെടുക്കുക. ഗ്രാമ്ബു ചതച്ച് വയ്ക്കുക. ഒരു ഭരണിയെടുത്ത് അതിലേക്ക് കഴുകി വച്ചിരിക്കുക ഞാവല്‍പ്പഴം ഇടുക. അതിനു മുകളില്‍ പഞ്ചസാര, യീസ്റ്റ്, ഗ്രാമ്ബു പൊടിച്ചത്, തിളപ്പിച്ചാറിയ വെള്ളം ഇവയിട്ട് ഇളക്കി മുടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും ഉണങ്ങിയ തവികൊണ്ട് ഇളക്കി കൊടുക്കണം. ഇങ്ങനെ 21 ദിവസം ആവര്‍ത്തിക്കണം. 22-ാം ദിവസം ഇവ എടുത്ത് പിഴിഞ്ഞ് അരിച്ച് ഊറ്റിയെടുക്കുക. ഇത് വിണ്ടും ഏഴു ദിവസം അനക്കാതെ വയ്ക്കുക. എട്ടാം ദിനം മുതല്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button