Latest NewsNewsIndia

പാക് പ്രധാനമന്ത്രി ഇമ്രാൻ അവരുടെ പൗരന്മാരെ കൈവിട്ടപ്പോൾ നരേന്ദ്ര മോദി ഇന്ത്യക്കാരെ ചേർത്തു പിടിച്ചു; സ്വന്തം പൗരന്മാർക്ക് ഇത്രമാത്രം പരിഗണന കൊടുക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ ആദ്യം; ഇന്ത്യക്കാർക്കൊപ്പം മാലിദ്വീപ് സ്വാദേശികളെയും ചൈനയിൽ നിന്നു ഇന്ത്യ കൂട്ടിക്കൊണ്ടു വന്ന നടപടി പ്രശംസനീയം; വൈറലായി യുവതിയുടെ കുറിപ്പ്

ന്യൂഡൽഹി: ‘പാക് പ്രധാനമന്ത്രി ഇമ്രാൻ അവരുടെ പൗരന്മാരെ കൈവിട്ടപ്പോൾ നരേന്ദ്ര മോദി ഇന്ത്യക്കാരെ ചേർത്തു പിടിച്ചു. സ്വന്തം പൗരന്മാർക്ക് ഇത്രമാത്രം പരിഗണന കൊടുക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ ആദ്യം. ഇന്ത്യക്കാർക്കൊപ്പം മാലിദ്വീപ് സ്വാദേശികളെയും ചൈനയിൽ നിന്നു ഇന്ത്യ കൂട്ടിക്കൊണ്ടു വന്ന നടപടി പ്രശംസനീയം’. ഫേസ്ബുക്കിൽ വൈറലായ യുവതിയുടെ കുറിപ്പിലെ വരികളാണ് ഇത്.

കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ‘ജനനവും മരണവും അല്ലാഹുവിന്റെ കൈയിലാണ് ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ’ എന്നാണ് സഹായം അപേക്ഷിച്ച ചൈനയിലെ പാക് പൗരന്മാർക്ക് ലഭിച്ച മറുപടി. തങ്ങളെ സഹായിക്കാൻ ഉദ്ദേശിക്കുന്ന ഒരു നടപടിയും പാക്കിസ്ഥാൻ നിലവിൽ സ്വീകരിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

കുറിപ്പിന്റെ പൂർണ രൂപം

രാവിലെ ശ്രദ്ധിച്ച ഒരു വാർത്ത.
മാലിദ്വീപ് വിദേശകാര്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അഗാധമായ നന്ദി അറിയിച്ചു. ❤

കാരണം.
കൊറോണ പ്രതിസന്ധിയെത്തുടർന്ന് ചൈനയിൽ നിന്ന് ഇന്ത്യക്കാരെ ഘട്ടം ഘട്ടം ആയി നാട്ടിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് രണ്ടാമത്തെ ബാച്ച്
അവിടെ നിന്ന് തിരിച്ചപ്പോൾ ( 323 ഇന്ത്യക്കാർ ) അക്കൂട്ടത്തിൽ 7 മാലിദ്വീപിയൻസിനെയും ഒഴിപ്പിച്ച് കൂട്ടിക്കൊണ്ട് വരുന്നുണ്ട്. മാത്രമല്ല ആ 7 പേരെ കുറച്ചുദിവസം നിരീക്ഷണവിധേയമായി ഇവിടെ താമസം ഒരുക്കുമെന്നും ആണ് കേൾക്കുന്നത്.

ഇന്നലെ ട്വിറ്ററിൽ ഒരു വീഡിയോ കണ്ടിരുന്നു.
ഒരു പാകിസ്ഥാൻ പൗരൻ, ഇന്ത്യക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ച് ബസിൽ കയറ്റുന്നത് കൊതിയോടെ വീഡിയോ എടുക്കുന്നതും അയാളുടെ വിഷമങ്ങൾ പറയുന്നതും.

മോദി സർക്കാരിന്റെ കാലത്ത്
വിദേശകാര്യമന്ത്രാലയം ഓരോ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയ്ക്ക് വേണ്ടി കൃത്യമായ ഇടപെടലുകൾ ആണ് നടത്തുന്നത്.

അത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് വളരെ വലിയ ആത്മവിശ്വാസവും ആണ് നൽകുന്നത്‌. ❤കേന്ദ്ര സർക്കാരിന് നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button