Latest NewsNewsInternational

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി അമേരിക്കയ്ക്ക് തലവദനയായ ഒരു പുതിയ സൗഹൃദം ഉടലെടുക്കുന്നു

ഇറാന്‍ വീണ്ടും യുഎസിനെതിരെ ആക്രമണ പദ്ധതിയുമായി മുന്നോട്ടു തന്നെയെന്ന് റിപ്പോര്‍ട്ട.. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്‍ ചാവേറുകള്‍ നീങ്ങുമെന്നാണ് സി.ഐ.എയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക താവളത്തിലേക്ക് നടത്തിയ ആക്രമണത്തോടെ ഇറാന്‍ പ്രതികാരം നിര്‍ത്തില്ലന്നാണ് സി.ഐ.എയുടെ നിഗമനം.
ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ലക്ഷ്യമാക്കി പതിച്ച റോക്കറ്റുകള്‍ക്ക് പിന്നിലും ഇറാനാണെന്നാണ് അമേരിക്കന്‍ ചാരസംഘടന വ്യക്തമാക്കിയിരിക്കുന്നത്. റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത അനവധി ആധുനിക ഡ്രോണുകള്‍ ഇറാന്റെ കൈവശമുണ്ട്.

1000 മുതല്‍ 2000 റാത്തല്‍ വരെ തൂക്കമുള്ള പോര്‍മുനകള്‍ വഹിച്ച മിസൈലുകളാണ് ഇറാന്‍ അമേരിക്കന്‍ താവളത്തില്‍ വര്‍ഷിച്ചിരിക്കുന്നത്. ഇക്കാര്യം പെന്റ് ഗണ്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലും മാരകമായ അനവധി മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്.

ഉത്തര കൊറിയക്കു മുന്നില്‍ ട്രംപ് പേടിച്ചത് തന്നെ ആണവ പോര്‍മുനഘടിപ്പിച്ച മിസൈലിനെയായിരുന്നു. അമേരിക്കയെ ഭസ്മമാക്കുമെന്ന് കിംഗ് ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് ചര്‍ച്ചക്ക് ട്രംപ് ഇറങ്ങി വന്നത്. ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ പോയി ചര്‍ച്ച നടത്താന്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ജാപ്പാന്റെയും ദക്ഷിണ കൊറിയയുടെയും നിലപാടുകളും ട്രംപിനെ സ്വാധീനിച്ച മറ്റ് ഘടകങ്ങളാണ്. ഉത്തര കൊറിയയില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ കൂടിയാണിവ.

നിലവിലെ സാഹചര്യത്തില്‍ ഉത്തര കൊറിയ – ഇറാന്‍ കൂട്ട് കെട്ടിനുള്ള സാധ്യത പോലും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്.

ചൈനയുമായും റഷ്യയുമായും വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഉത്തര കൊറിയ. ഇറാനും ഈ രണ്ട് രാജ്യങ്ങളുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇവരുടെ എല്ലാവരുടെയും പൊതു ശത്രുവാണ് അമേരിക്ക. അതു കൊണ്ട് തന്നെ പരസ്പര സഹകരണത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഉത്തര കൊറിയയുമായി ഇറാന്‍ ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് അമേരിക്ക സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button