Latest NewsNewsIndia

കണ്ണടച്ചിരുന്നാള്‍ക്ക് ബജറ്റവതരണം മനസിലായോ എന്ന കാര്യം സംശയം; രാഹുലിന് സ്മൃതി ഇറാനിയുടെ വക കൊട്ട്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സ്മൃതി ഇറാനി. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പകുതി സമയവും കണ്ണടച്ചിരിക്കുകയായിരുന്നെന്നും ബജറ്റ് അദ്ദേഹത്തിന് മനസിലായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

ബജറ്റ് പ്രസംഗത്തിന്റെ പകുതി സമയം കണ്ണടച്ച് ഇരിക്കുകയായിരുന്നു രാഹുല്‍. ധനകാര്യ നയങ്ങളെ കുറിച്ചും പ്രത്യക്ഷ നികുതിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ അദ്ദേഹം പുറത്തേക്ക് പോയി.

ധനമന്ത്രിക്ക് ബജറ്റ് അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ രാഹുല്‍ ചിരിക്കുകയായിരുന്നെന്നും ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആരെങ്കിലും ചിരിക്കുമോ എന്നും സ്മൃതി ചോദിച്ചു.

നേരത്തെ പൊതുബജറ്റ് പൊള്ളയാണെന്നും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും യുവാക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ഞാന്‍ ബജറ്റില്‍ കണ്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button