Latest NewsNewsWomenLife Style

തോൽക്കില്ല എന്നങ്ങു തീരുമാനിച്ചാൽ ഉണ്ടല്ലോ പിന്നെ നമ്മുക്കുള്ളതാണ് ഈ ലോകം – കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

പ്രളയം കൊല്ലം ജില്ലയിൽ നിന്നും അകന്നു മാറി നിന്ന വർഷം,
എന്റെ ജീവിതത്തിൽ വഴി തിരിവുണ്ടായത്..
ഒന്നുകിൽ എനിക്കു ഏതെങ്കിലും പൊത്തിനുള്ളിൽ ഒളിച്ചിരുന്നു സഹതാപങ്ങൾ ഏറ്റു വാങ്ങാമായിരുന്നു..
പൂർണ്ണമായും ശെരി ആരുമില്ല..
ഞാനുമില്ല..
അത് കൊണ്ട് തന്നെ കഴിഞ്ഞതൊന്നും ഓർത്തു സങ്കടപെടണോ കുറ്റബോധമുണ്ടാക്കാനോ നിന്നില്ല..
കർമ്മമാണ്‌ ഈശ്വരൻ..
എനിക്കിനി അത് മാത്രമാണ് മുന്നോട്ട് നീങ്ങാനുള്ള മാർഗ്ഗം..
കേരളത്തിൽ, കൗൺസലിംഗ് രംഗത്ത്, Freelancing എന്നത് ഒരു വിധത്തിൽ റിസ്ക് ആണ്.
എന്നിരുന്നാലും മൂന്ന് ദിവസം, കോളേജിൽ എന്നും ബാക്കി ദിവസങ്ങൾ പുറത്തുള്ള കൗൺസലിംഗ് ക്ലാസുകൾ എന്നതും, തീരുമാനിച്ചു..
Full time എന്നതിനോട് മാനേജ്മെന്റ് നു താല്പര്യം ഉണ്ട് എന്നതും ഉള്ളിൽ ശുഭാപ്‌തി വിശ്വാസം ഉണ്ടാക്കി..
ഞാനൊരു മോശം പ്രഫഷണൽ അല്ല !
എങ്കിലും തത്കാലം, മൂന്ന് ദിവസം മതിയെന്ന തീരുമാനം,
അതൊരു വെല്ലുവിളി ആയിരുന്നു..
നോക്കട്ടെ, എന്താകുമെന്ന്..
ഒരു കൗൺസലിംഗ് സെന്റർ കൂടി തുടങ്ങാം എന്നും ഓർത്തു..
ഫ്ലാറ്റ് വാങ്ങുന്നതിനോട് അനുബന്ധിച്ചു പണം നിക്ഷേപം നടത്തിയിരിക്കുന്ന സമയം,
തത്കാലം അത് ഉപേക്ഷിച്ചു..
മകൾ ബോര്ഡിങ്ങിൽ ആണ്.
ഒറ്റയ്ക്കു ആണ് എന്നത് കൊണ്ട് തന്നെ ഫ്ലാറ്റിൽ കൗൺസലിംഗ് തുടങ്ങി..
ഒറ്റപ്പെടൽ എന്നത് ചിലപ്പോഴൊക്കെ ഭയാനകമായിരുന്നു..
അപ്പോഴൊക്കെ ഫേസ് ബുക്കിൽ കുത്തിക്കുറിച്ചു..
അങ്ങനെ ഒരു publisher, എത്തി..
രണ്ടു വർഷം മുൻപ് പറഞ്ഞ അതേ കാര്യം..
ഈ എഴുതുന്നത് പ്രസിദ്ധീകരിക്കാം..
അന്നേരം പിന്നെ പോസ്റ്റ്‌ ഇടുമ്പോൾ ഒരു ലക്ഷ്യം ഉണ്ടായി..
അതുടനെ തീർക്കണം..
ചില ദിവസങ്ങളിൽ കടുത്ത സംഘർഷം വ്യക്തിപരമായി ഉണ്ടാകുന്ന അവസ്ഥ..
ദൈവത്തിന്റെ തമാശ പോലെ അന്നാകും,
ഒരു motivational ക്ലാസ്സ്‌ എടുക്കാൻ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും വിളി വരുന്നത്..
നിറഞ്ഞ സദസ്സിനു മുന്നില് പത്ത് മണി മുതൽ ഇടയ്ക്ക് ചോറുണ്ണാൻ ഒരു break എടുത്തു, പിന്നെയും ക്ലാസ്സ്‌ മൂന്ന് മണി വരെ.. സദസ്സിനു ഉറക്കം വരാതെ വിരസമാകാതെ ചിരിച്ച മുഖത്തോടെ ക്ലാസ്സ്‌ എടുക്കുമ്പോൾ,
ഞാനറിയാതെ എന്നിലെ പ്രശ്നങ്ങൾ ഒഴിഞ്ഞു പോകുക പതിവാണ്…

കഥയല്ലിത് ജീവിതം, ജീവിതം സാക്ഷി തുടങ്ങിയ കെൽസയുടെ കുടുംബകോടതി ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നു..
വിവാഹ മോചനം നടക്കുമെന്ന് തോന്നിയപ്പോ അതിൽ നിന്നും ഇറങ്ങി..
എന്നിരുന്നാലും ഉള്ളിൽ സങ്കടം ഉണ്ടായിരുന്നു..
കൈരളിയുടെ po mohan സർ എനിക്കു തന്ന അവസരം ആയിരുന്നു അതിന്റെ തുടക്കം..
സ്വയം ഇറങ്ങി എന്നാലും ഇനി എന്ത് !
അതൊക്കെ ഒരു പബ്ലിസിറ്റി ആയിരുന്നല്ലോ..

അങ്ങനെ ഇരിക്കെ ഒരു ദിവസം കെൽസയിൽ നിന്നൊരു വിളി എത്തി..
വക്കീലന്മാരെ തിരഞ്ഞെടുക്കുന്ന ഒരു പോസ്റ്റിൽ EQ അളക്കാൻ ചെല്ലാമോ എന്ന്..
ബഹുമാന്യനായ ജഡ്ജ് നിസാർ സർ, മീഡിയ director കൂടെ ഞാനും..
ഈശ്വരാ എന്ന് കൈകൂപ്പി പോയി..
ആ ഒരു ദിവസം കിട്ടിയ വേതനം ഞാനിന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്..
ആരോരും ഇല്ലാത്തവർക്ക് ദൈവം തുണ..
മാതാപിതാക്കൾ ചെയ്ത പുണ്യം…

പെണ്ണുങ്ങൾ ഉണ്ടായിരുന്നു, എന്തിനും ഞങ്ങളുണ്ട് എന്ന സാന്ത്വനം തരാൻ..
ഒറ്റ ചങ്ങാതിയും മച്ചുവും ഒക്കെ ആയി പുരുഷന്മാർ ഉണ്ടായിരുന്നു…
ശരീരത്തിന്റെ കൊഴിപ്പിനോട് മാത്രമേ ആസക്തി തോന്നുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞു വന്നു പോയ ഒരാളുമുണ്ടായി… !
ഓനോട്‌ ആണ് അടുപ്പം തോന്നിയത് എന്നത് കൊണ്ട് തന്നെ ഇനിയൊരു കുരുക്കിൽ പെടാതെ ഉറപ്പോടെ നിൽക്കാനും പ്രാപ്തിയായി.. !
തീർത്താൽ തീരാത്ത കടപ്പാട്..
ജീവിതം അങ്ങ് പഠിച്ചു..
രസകരമായ ഒന്നാണ് കേട്ടോ ജീവിതം..
തോൽക്കില്ല എന്നങ്ങു ഉറപ്പിച്ചാൽ പിന്നെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആകില്ല..
പിച്ച വെച്ച് നടക്കുമ്പോൾ ഇടക്ക് വീഴും, മുട്ട് പൊട്ടും..
പക്ഷെ, പിന്നെയും എഴുന്നേൽക്കും..
അങ്ങനെ ഒടുവിൽ നട്ടെല്ല് നിവർത്തി, തലയെടുപ്പോടെ അങ്ങ് നടക്കാൻ പറ്റും..
എന്റെ സ്വപ്നങ്ങളെ ഞാൻ കൊന്നില്ല എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ വിജയമായി തോന്നുന്നത്…

Tags

Related Articles

Post Your Comments


Back to top button
Close
Close