Latest NewsKeralaNews

ഉറ്റവരും ഉടയവരും തനിച്ചാക്കി പോയ പ്രവാസിയായ പ്രവീണ്‍ എന്ന യുവാവ് ആ വീട്ടില്‍ ഇനി തനിച്ച് : ആ അപകടത്തില്‍ പ്രവീണിന് നഷ്ടമായത് അഞ്ച് പേരെ

കോട്ടയം: ഉറ്റവരും ഉടയവരും തനിച്ചാക്കി പോയ പ്രവാസിയായ പ്രവീണ്‍ എന്ന യുവാവ് ആ വീട്ടില്‍ ഇനി തനിച്ച് . ആ അപകടത്തില്‍ പ്രവീണിന് നഷ്ടമായത് അഞ്ച് പേരെ . കഴിഞ്ഞ ദിവസം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ഈ അപകടത്തോടെ തനിച്ചായത് പ്രവീണ്‍ ആണ്. ഒറ്റയടിക്ക് പ്രവീണിന് നഷ്ടപ്പെട്ടത് അച്ഛനെയും അമ്മയെയും ഭാര്യയെയും മകനെയുമാണ്. വാര്‍ത്തയറിഞ്ഞ് ചങ്ക് തകര്‍ന്നാണ് പ്രവീണ്‍ കുവൈറ്റില്‍ നിന്നെത്തിയത്, അവസാനമായി പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാന്‍.

Read Also : ആലപ്പുഴയില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് അപകടം; സംഭവത്തില്‍ കാര്‍ കത്തിനശിച്ചു

കാറപടത്തില്‍ കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ അച്ഛനമ്മമാരായ കെ.കെ തമ്പി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന്‍ അര്‍ജുന്‍ (അമ്പാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ് താമസം.

തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം . ലോറിക്ക് അടിയിലേയ്ക്ക് ഞെരുങ്ങി അമര്‍ന്ന് കയറിയ കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്.

കാറോടിച്ചിരുന്ന അര്‍ജുന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലില്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്പി . അര്‍ജുന്‍ മണര്‍കാട് സെന്റ് മേരീസ് ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button