Latest NewsNewsIndia

കേന്ദ്രബജറ്റ് ‘ക്രോര്‍പതി’കള്‍ക്ക് വേണ്ടിയുള്ളത്; എം.കെ.സ്റ്റാലിന്‍

ചെന്നൈ: കേന്ദ്രബജറ്റിനെതിരെ വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്ത്. കേന്ദ്രബജറ്റ് കോടിപതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ബജറ്റില്‍ പ്രഖ്യാപനമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് നാം കേട്ടു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ആ ബജറ്റ് അവതരണത്തില്‍ പക്ഷേ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും വേണ്ടി ഒന്നുമുണ്ടായിരുന്നില്ലെന്നും കോടിപതികള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്താവന പോലെയായിരുന്നു അതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Read also: പ്രവാസി ഇന്ത്യക്കാരെ ദ്രോഹിയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബജറ്റിനെതിരെ പ്രതിഷേധിയ്ക്കുക – നവയുഗം

ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നുമില്ല. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുള്ള ക്ഷേമപദ്ധതികളൊന്നും അതില്‍ ഇല്ല. തൊഴിലില്ലായ്മയെ എങ്ങനെ നേരിടുമെന്ന് പറഞ്ഞിട്ടില്ലെന്നും ആകെ പറഞ്ഞത് പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യമാണെന്നും സ്റ്റാലിൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button