KeralaLatest NewsNews

കറിവയ്ക്കാന്‍ വാങ്ങിയ മീന്‍ മുറിച്ചപ്പോള്‍ പുറത്തേക്ക് ചാടി പുഴുക്കള്‍; അമ്പരന്ന് വീട്ടുകാര്‍

തിരുവനന്തപുരം: കറിവയ്ക്കാന്‍ വാങ്ങിയ മീന്‍ മുറിച്ചപ്പോള്‍ കണ്ടത് പുറത്തേക്ക് ചാടുന്ന വീഴുന്ന പുഴുക്കള്‍. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് വീട്ടുകാര്‍. കാട്ടായിക്കോണം മേലേവിള നവനീതത്തില്‍ വി. പ്രിയ പോത്തന്‍കോട് ചന്തയില്‍ നിന്നു വാങ്ങിയ മീന്‍ വീട്ടിലെത്തി മുറിച്ചപ്പോഴാണ് നിറയെ വെളുത്ത നിറത്തിലുള്ള പഴുക്കളെ കണ്ടത്. 130 രൂപ നല്‍കി വാങ്ങിയ ചൂരമീനിലാണ് നുരയുന്ന പുഴുക്കളെ കണ്ടത്.

എന്നാല്‍ ഉടന്‍ തിരികെ ചന്തയില്‍ എത്തിയെങ്കിലും വില്‍പ്പനക്കാരനെ കണ്ടില്ല. മറ്റു വില്‍പനക്കാരും മോശമായാണ് പെരുമാറിയതെന്നു പ്രിയ പറയുന്നു.ഇതോടെ അടുത്ത ദിവസം തന്നെ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രിയ പരാതി നല്‍കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചന്തയില്‍ എത്തിയെങ്കിലും വില്‍പന നടത്തിയ ആളെ കണ്ടെത്താനായില്ല.

മുന്‍പും പോത്തന്‍കോട് മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു. കേടായ മല്‍സ്യങ്ങളില്‍ മണല്‍ പൊതിഞ്ഞ് വില്‍ക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിലക്കിയെങ്കിലും വില്‍പ്പനക്കാര്‍ ഇപ്പോഴും നിര്‍ദേശം ചെവിക്കൊണ്ടിട്ടില്ല. സംഭവത്തില്‍ വില്‍പനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മായം കലര്‍ന്നതും കേടായതുമായ മീനുകള്‍ മണല്‍ വിതറി വില്‍ക്കുന്നത് തടയാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കര്‍ശന പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി സുനില്‍ അബ്ബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button