Latest NewsNewsInternational

കൊറോണ: ‘ജനനവും മരണവും അല്ലാഹുവിന്റെ കൈയിലാണ് ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ’; കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ലോകം ഞെട്ടി

കറാച്ചി: കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ‘ജനനവും മരണവും അല്ലാഹുവിന്റെ കൈയിലാണ് ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ’ എന്നാണ് സഹായം അപേക്ഷിച്ച ചൈനയിലെ പാക് പൗരന്മാർക്ക് ലഭിച്ച മറുപടി. തങ്ങളെ സഹായിക്കാൻ ഉദ്ദേശിക്കുന്ന ഒരു നടപടിയും പാക്കിസ്ഥാൻ നിലവിൽ സ്വീകരിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.


കൊറോണ പോലെ ഒരു മാരക വൈറസിനെതിരെ പട പൊരുതാൻ പാക്കിസ്ഥാന് കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചു. അതേസമയം, ഇങ്ങനെയൊരു സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്ന് തിരിച്ചു വിളിക്കുന്നത് ചൈനയെ വിശ്വാസമില്ലാത്തതു കൊണ്ടായിരിക്കുമെന്നും ഇത് നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നുമാണ് പാക് അധികൃതർ പറയുന്നത്.

 

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ അടക്കം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളുമാണ് വിമാനത്തിലുള്ളത്. തിരികെ എത്തിയവരെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബംങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് പടരുകയാണ്.

ചൈനയില്‍ കുടുങ്ങിയ 324 പേരെ ഇന്നലെ തിരികെ എത്തിച്ചിരുന്നു. 42 മലയാളികളും ഇതില്‍ പെടും. ഇവരും ക്യാംപുകളിലാണ് കഴിയുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് മാത്രമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ.

അതേസമയം കേരളത്തില്‍ രണ്ടാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും മടങ്ങി എത്തിയയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: കൊറോണ ബാധ: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയില്‍ എത്തി

ഇദ്ദേഹം ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ആണെന്നും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. എന്നാല്‍ എവിടെയുള്ള ആള്‍ക്കാണ് കൊറോണ വൈറസ് ബധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button