KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച്‌ മാനന്തവാടി രൂപത വക്താവ് അപമാനിച്ച സംഭവം; ഭീഷണിപ്പെടുത്തൽ; സഭയ്‌ക്ക് എതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികളില്‍ പൊലീസിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര സഭാ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്. മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച്‌ മാനന്തവാടി രൂപത വക്താവ് ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലര്‍ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള സിസ്റ്ററുടെ പരാതികളിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതികള്‍ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകള്‍ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു. അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു. കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് മഠം അധികൃതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നല്‍കിയ പരാതികളില്‍ കൃത്യമായ തെളിവുണ്ടെന്നും പരാതികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button