Latest NewsNewsIndia

കാലം മാറി; ചരിത്രത്തില്‍ ആദ്യമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍;- രാഷ്ട്രപതി

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. നൂതനാശയങ്ങള്‍ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പുതുതായി 7000 അധ്യാപകരെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12000 അധ്യാപകരെയും നിയമിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഹയര്‍ എജുക്കേഷന്‍ ഫണ്ടിങ് ഏജന്‍സി വഴി 75 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനീകരിക്കാനായി 37000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ശക്തി പകരാനായി സ്വയം-2 പദ്ധതിക്ക് തുടക്കമായതായും രാഷ്ട്രപതി പറഞ്ഞു.

ALSO READ: കൊറോണ: ‘ജനനവും മരണവും അല്ലാഹുവിന്റെ കൈയിലാണ് ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ’; കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ലോകം ഞെട്ടി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി 22 എയിംസ് അനുവദിച്ചതായും ഇവ സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നതായും രാഷ്ട്രപതി അറിയിച്ചു. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button