KeralaLatest NewsNews

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സെൻകുമാർ നൽകിയ കേസ്: പൊലീസ് നടപടിയിൽ മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ടിപി സെൻകുമാര്‍ പരാതി നൽകിയെന്ന പേരിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആര്‍ക്കും എതിരെ എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരളാ പൊലീസ് അധപതിച്ചു. മാധ്യമ പ്രവര്‍ത്തകരായ കടവിൽ റഷീദിനും പിജി സുരേഷ് കുമാറിനും എതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളാ പൊലീസിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ടി പി സെൻകുമാര്‍ വാര്‍ത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ചതിനാണ് കടവിൽ റഷീദിനെ പരസ്യമായി ശാസിച്ചത്. ഇത് എല്ലാവരും ലൈവായി കണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകനെ പ്രസ്ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പിൽ മെസേജിട്ടതിനിനാണ് പിജി സുരേഷ് കുമാറിനെതിരെ കേസ്.

ALSO READ: തന്ത്രപ്രധാന ഇടങ്ങളിലെ ക്യാമറ കാഴ്ച മറഞ്ഞിട്ട് കാലങ്ങള്‍; തിരിഞ്ഞു നോക്കാതെ അധികൃതര്‍

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് കേസ് ഒഴിവാക്കാൻ നടപടിയെടുക്കണം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button