Latest NewsNewsSaudi ArabiaGulf

സൗദിയില്‍ വാഹനാപകടം : മലയാളി യുവാക്കള്‍ക്ക് ദാരുണമരണം

ജിദ്ദ: സൗദിയില്‍ വാഹനാപകടം, മലയാളി യുവാക്കള്‍ക്ക് ദാരുണമരണം . സൗദിയിലുണ്ടായ വ്യത്യസ്തമായ റോഡപകടങ്ങളിലാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ മരിച്ചത്. ഒരാള്‍ ചികിത്സയിലായിരിക്കെയും മറ്റൊരാള്‍ അപകട സ്ഥലത്തും വെച്ചാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ഇവിടെ തന്നെയാണ് സംസ്‌കരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ കൊണ്ടോട്ടി കുളത്തൂര്‍ മഞ്ചക്കാട്ട് കോപ്പിലാന്‍ മുജീബ് റഹ്മാന്‍ (37) സുലൈമാനിയ്യയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച കാലത്താണ് മരിച്ചത്.

മുജീബ് റഹ്മാന്റെ മൃതദേഹം ഞായറാഴ്ച പ്രഭാത നിസ്‌കാരാനന്തരം മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ചപ്പുചവറ് പുറത്തിടാന്‍ പുറത്തിറങ്ങവേ ഒരു വാഹനം വന്നിടിക്കുകയായിരുന്നു. ജിദ്ദയിലെ സനാബില്‍ ഏരിയയില്‍ ഒരു വീട്ടിലെ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അപകടം വരുത്തിയ വാഹനം സൗദി പൗരന്‍ ആണ് ഓടിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button