Latest NewsKeralaNews

കൂവെടാ… നീ കൂവിയിട്ട് പോയാല്‍ മതി; സോഷ്യല്‍ മീഡിയയില്‍ ടൊവിനോയ്ക്ക് നേരേ ശക്തമായ വിമര്‍ശനം

കോളേജില്‍ വിദ്യാര്‍ഥികള്‍ കൂവുന്നത് സ്വാഭാവികമാണെന്നും അതിന് വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കേണ്ടതില്ലെന്നും എന്നും അഭിപ്രായം ഉയരുന്നു. വിഷയത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്. എന്തായാലും സംഭവത്തില്‍ ടൊവിനോയെക്കിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും സംഭവത്തില്‍ ടൊവിനോയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും ട്രോളന്‍മാര്‍ കയറി ഇറങ്ങുകയാണ്.

മാനന്തവാടി മേരി മാതാ കോളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം. വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ നടപടി. പരസ്യമായി വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവീനോയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

ടൊവിനോയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു രംഗത്ത് വന്നിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും പൊതു ജനമധ്യത്തിലും വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യുവിന്റെ പരാതി.

എന്‍ എസ് യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ടൊവിനോയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി നിര്‍ബന്ധിപ്പിച്ച് ബലം ഉപയോഗിച്ച് പിടിച്ചു നിര്‍ത്തി കൂവിച്ച ഏര്‍പ്പാട് ശുദ്ധ തോന്നിവാസവും മാടമ്പിത്തരവുമായി പോയെന്നും നിങ്ങള്‍ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണ്.മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുതെന്നും അദ്ദേഹം ഫെയ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ടൊവിനോ പ്രസംഗിച്ചത്. ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസില്‍ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവാന്‍ ടൊവിനോ നിര്‍ബന്ധിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവിയെങ്കിലും അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button