KeralaLatest NewsNews

കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും… അത്ര കുലീനത …. എന്നാല്‍ പൊലീസ് പിടിയിലായപ്പോഴാണ് കുലീനയായ ആ സ്ത്രീ യുവാവാണെന്ന് ജനങ്ങള്‍ അറിഞ്ഞത്… പകല്‍ പെയിന്റ് പണിയും രാത്രിയില്‍ പെണ്‍വേഷം കെട്ടി കവര്‍ച്ചയും : പിടിയിലായ നിധിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ : കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും… അത്ര കുലീനത …. എന്നാല്‍ പൊലീസ് പിടിയിലായപ്പോഴാണ് കുലീനയായ ആ സ്ത്രീ യുവാവാണെന്ന് ജനങ്ങള്‍ അറിഞ്ഞത്… പകല്‍ പെയിന്റ് പണിയും രാത്രിയില്‍ പെണ്‍വേഷം കെട്ടി കവര്‍ച്ചയും.. പിടിയിലായ നിധിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തിവരികയായിരുന്നുവെന്ന് നിധിനെന്ന് പൊലീസ് പറയുന്നു. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വര്‍ണം കവര്‍ന്ന് കൊണ്ടിരുന്നത്. മാവേലിക്കരയില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്.

read also : രാത്രി കാലങ്ങളില്‍ ഹൈവേകളില്‍ മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

പത്തിയൂര്‍ സ്വദേശി നിധിന്‍ വിക്രമനാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളാണുള്ളത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരേ കേസുകളുണ്ട്. എല്ലാം സമാന സ്വഭാവമുള്ളതാണ്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യം വച്ച് രാത്രിയില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങുന്ന ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും കാത്തിരിക്കും. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അവരെ ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണ് ഇയാളുടെ രീതി.

പെയിന്റിംഗ് ജോലിക്കാരനായിരുന്നു നിധിന്‍. പകല്‍ സമയം ഇയാള്‍ മോഷണത്തിനായി വീടുകള്‍ കണ്ടുവെക്കും. രാത്രിയാകുമ്പോള്‍ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും. എന്നിട്ടു പ്രതി സ്ത്രീകള്‍ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയാണ് പതിവ് . മാത്രമല്ല സ്ത്രീകള്‍ ബഹളം വെച്ചാല്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. അപരിചതരുടെ വീട്ടില്‍ മാത്രമല്ല പരിചയക്കാരുടെ വീടുകളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ എറണാകുളത്ത് വെച്ച് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button