Latest NewsNewsIndia

മൂന്ന് ഭൂചലനങ്ങൾ അനുഭപ്പെട്ടതായി റിപ്പോർട്ട്

​അഹ​മ്മ​ദാ​ബാ​ദ്: മൂന്ന് ഭൂചലനങ്ങൾ അനുഭപ്പെട്ടതായി റിപ്പോർട്ട് . ഗു​ജ​റാ​ത്തി​ലെ ക​ച്ചിലാണ് 14 മ​ണി​ക്കൂ​റി​നി​ടെ തീ​വ്ര​ത കു​റ​ഞ്ഞ ഭൂചലനങ്ങളുണ്ടായത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.24 ന് ആയിരുന്നു ആ​ദ്യ​ത്തെ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.0 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.35നായിരുന്നു രണ്ടാം ഭൂചലനം. 3.3 ആ​യി​രു​ന്നു റി​ക്ട​ർ​സ്കെ​യി​ലി​ൽ തീ​വ്ര​ത. ക​ച്ച് ജി​ല്ല​യി​ലെ ഭ​ച്ചു​വ​യി​ൽ​നി​ന്നും 11 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​കി​ഴ​ക്കാ​യി​രു​ന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Also read : ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഞാ​യ​റാ​ഴ്ച രാവിലെ 9.7നാണ് മൂന്നാമത്തെ ഭൂചലനമുണ്ടായത്. 2.1 തീ​വ്ര​ത​യാ​ണ് റി​ക്ട​ർ​സ്കെ​യി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രണ്ടു ഭൂചലനങ്ങളും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ലാ​ണ് അനുഭവപ്പെട്ടത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button