Latest NewsNewsDevotional

പുഷ്പാഞ്ജലികളുടെ പിന്നിലെ രഹസ്യം അറിയാം

ഹിന്ദുമതത്തില്‍ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി
ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങള്‍ ചേര്‍ത്തു് ദേവതയ്ക്കു് ധ്യാനപൂര്‍വ്വം അര്‍പ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളില്‍ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാര്‍ച്ചന.

പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെ പുഷ്പ – അഞ്ജലി എന്നീ വാക്കുകളില്‍ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അര്‍ഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അര്‍ച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാല്‍ വിവക്ഷിക്കാവുന്നത്.

പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലും പൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണ്.

പൂക്കള്‍ കൊണ്ടുള്ള അര്‍ച്ചനയാണ് പുഷ്പാഞ്ജലി. പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്. അര്‍ച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തില്‍ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയില്‍ പെടുന്നു.
കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോള്‍ ഉച്ചരിക്കേണ്ട മന്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമാന്യം ദീര്‍ഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോള്‍ പൂജാരികള്‍ ചെയ്യാറുള്ളതു്.

പുഷ്പ്പാഞ്ജലി ….. ആയുരാരോഗ്യ വര്‍ദ്ധന

രക്ത പുഷ്പ്പാഞ്ജലി ….. ശത്രുദോഷ ശമനം , അഭീഷ്ടസിദ്ധി.

ദേഹ പുഷ്പ്പാഞ്ജലി …. ശാരീരിക ക്ലേശ നിവാരണം

സ്വയംവര പുഷ്പ്പാഞ്ജലി … മംഗല്യ സിദ്ധി.

ഭാഗ്യ സൂക്ത പുഷ്പ്പാഞ്ജലി …. ഭാഗ്യലബ്ധി , സമ്പത്ത് സമൃദ്ധി.

ഐക്മത്യ പുഷ്പ്പാഞ്ജലി … കലഹ നിവൃത്തി.മത്സരം ഒഴിവാക്കല്‍

പുരുഷസൂക്ത പുഷ്പ്പാഞ്ജലി …. മോക്ഷം , ഇഷ്ടസന്താനലബ്ധി.

ആയുര്‍സൂക്ത പുഷ്പ്പാഞ്ജലി … ദീര്‍ഘായുസ്

ശ്രീരുദ്രസൂക്ത പുഷ്പ്പാഞ്ജലി …. ദുരിതനാശം , സര്‍വ്വഭീഷ്ടസിദ്ധി.

സാരസ്വത പുഷ്പ്പാഞ്ജലി …. വിദ്യാലാഭം , മൂകതാനിവാരണം.

ആരോഗ്യസൂക്തപുഷ്പാഞ്ജലി …. ശാരീരിക ബലം വര്‍ദ്ധിപ്പിക്കുന്നു.

മൃത്യുഞ്ചയപുഷ്പ്പാഞജലി … ദീര്‍ഘായുസ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button