Latest NewsNewsInternational

പള്ളിയില്‍ വെടിവെപ്പ് : രണ്ട് മരണം

ഫ്ലോറിഡ• ഫ്ലോറിഡയിലെ പള്ളിയിൽ നടന്ന ഒരു ശവ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന വെടിവെപ്പില്‍ രണ്ടുപേർ മരിച്ചു.

മിയാമിയിൽ നിന്ന് 130 കിലോമീറ്റർ വടക്ക് റിവിയേര ബീച്ചിലെ വിക്ടറി സിറ്റി ചർച്ചിലാണ് വെടിവയ്പ്പ് നടന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Florida

സംഭവസ്ഥലത്ത് വെച്ച് തന്നെ 15 വയസുള്ള ആൺകുട്ടിയും പ്രായപൂർത്തിയായ ഒരു പുരുഷനും മരിച്ചതായി പോലീസ് പറഞ്ഞു. വെടിയേറ്റ മറ്റ് രണ്ട് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രണ്ട് യുവാക്കളെ വിവേകശൂന്യമായ വെടിവയ്പിൽ നഷ്ടപ്പെട്ടതിൽ ദുഖിക്കുന്നതായി പള്ളിയിലെ മുതിർന്ന പാസ്റ്റർ ത്യുവാന്റെ ലുപോ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button