Latest NewsIndian Super LeagueNewsFootballSports

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എഫ് സി ഗോവ നാളെ ഇറങ്ങും : എതിരാളി ഹൈദരാബാദ് എഫ്‌സി

മഡ്‌ഗാവ്: ഐഎസ്എല്ലിൽ എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യവുമായി എഫ് സി ഗോവ നാളെ ഇറങ്ങും.ഹൈദരാബാദ് എഫ്‌സി ആണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം ഗ്രൗണ്ട് ആയ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Also read : പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകർത്ത് ഫൈനലിൽ

പരിശീലകന്‍ സെര്‍ജിയോ ലൊബേറോയെ അപ്രതീക്ഷിതമായി പുറത്താക്കിയ ശേഷം ഗോവയുടെ ആദ്യ പോരാട്ടമാണിത്. നാളെ സമനില നേടിയാലും ഗോവയ്‌ക്ക് മുന്നിലെത്താം. 15മത്സരങ്ങളിൽ 30പോയിന്റാണ് ഗോവയ്ക്കുള്ളത്. ഇതേ പോയിന്റ് തന്നെയാണ് എടികെയ്ക്ക്. എന്നാൽ ഗോള്‍ ശരാശരിയിൽ എടികെ ആണ് ഒന്നാമത്. 15 കളിയിൽ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്. അതിനാൽ ടീം പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായി കഴിഞ്ഞിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും മുന്നിലെത്തില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button