Latest NewsNewsIndia

തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ചു ; എളമരം കരീം കേന്ദ്രമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി : തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ച് എന്നാരോപിച്ച് കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം അവകാശ ലംഘന നോട്ടിസ് നല്‍കി. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെതിരെയാണ് എളമരം കരീം രാജ്യസഭയില്‍ അവകാശ ലംഘന നോട്ടിസ് നല്‍കിയത്. 370-ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം 2019 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടായ വരുമാന നഷ്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അത്തരത്തിലുള്ള രേഖകള്‍ സൂക്ഷിക്കാറില്ല എന്നാണു മന്ത്രി സഭയെ അറിയിച്ചത്.

എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71% നഷ്ടമെങ്കിലും ഈ കാലയളവില്‍ ടൂറിസം മേഖലയിലുണ്ടായതായി കശ്മീര്‍ ടൂറിസം വകുപ്പ് കേന്ദ്രത്തെ അറിയിച്ച വിവരം പുറത്തു വന്നതോടെയാണ് ഈ വസ്തുത മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നടപടിയുണ്ടാകണമെന്ന് ചട്ടം 187 പ്രകാരമുള്ള നോട്ടിസിലൂടെ കരീം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button