KeralaLatest NewsNews

യഥാർത്ഥ മുഖം കാണിച്ചു ജീവിക്കുക എന്നത് എത്ര പാടാണ് പലർക്കും.. പക്ഷെ, ബലം അതാണ്.. കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

ആത്മ വിശ്വാസത്തെ അഹങ്കാരം എന്ന് തെറ്റിദ്ധരിച്ചാലും അതാണ് ജീവിതത്തിന്റെ അഭിമാനം…

വിദേശത്തു കിടന്നു ഭക്ഷണം പോലുമില്ലാതെ കഷ്‌ടപ്പെട്ടത് മുഴുവൻ അമ്മയുടെ പേർക്ക് അയച്ചു..
അമ്മയുടെ പേർക്ക് വസ്തു വാങ്ങി..
അയാൾ ഉണ്ടാക്കിയതൊക്കെ,
ഇപ്പൊ അമ്മ മക്കൾക്ക്‌ തുല്യമായി ഭാഗം വെയ്ക്കുന്നു !

ജീവിതത്തിന്റെ നല്ല സമയം മുഴുവൻ കഴിഞ്ഞു..
ഭാര്യയും മക്കളുമുണ്ട്..
സ്വയം ഉണ്ടാക്കിയതിന് വേണ്ടി യാചിക്കേണ്ടി വരിക.. !
അമ്മ പോലും എതിര്..
ജോലി നഷ്‌ടപ്പെട്ടു, നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയായിരുന്ന ഒരുവന്റെ ദുഃഖം ഞാൻ കേട്ടു..

ഞാൻ അയാളോട് ഒന്നേ പറഞ്ഞുള്ളു..
നിങ്ങൾ വിദേശത്തു ചെയ്തു കൊണ്ടിരുന്ന ജോലി ഇവിടെ ചെയ്യൂ..
നാട്ടിൽ കഠിനാദ്ധ്വാനം ചെയ്യൂ.. ?

അയാളെന്നെ നോക്കി..
ഉദാഹരണം ഈ ഞാൻ തന്നെ..
ഭൂതകാല ദാമ്പത്യ ജീവിതം തുടങ്ങിയത് പൂജ്യത്തിൽ നിന്നായിരുന്നു..
കൊല്ലം നിവാസികളിൽ ചിലർക്കെങ്കിലും എന്റെ ആ കാലങ്ങൾ അറിയാം..
മോൾടെ അച്ഛന്റെ കഠിനാധ്വാനം കൊണ്ട് ഉയർന്നു..

പക്ഷെ ചിലരുടെ ഓർമ്മയിലെങ്കിലും കൈക്കുഞ്ഞുമായി പെയിന്റ് കടയിലും സർവീസ് സ്റ്റേഷനിലും ഒക്കെ അദേഹത്തിന്റെ കൂടെ വർഷങ്ങൾ ഇരുന്ന സൈക്കോളജിസ്റ് ആയ എന്നെ ഓർമ്മ കാണും.. തുറന്നടിച്ചുള്ള സംസാരം,
ആ കാലങ്ങൾ തൊട്ടു ഇന്ന് വരെ എന്റെ അഭിമാനത്തെ പലപ്പോഴും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്..

പോടാ പുല്ലേ എന്ന് വിധിയോട് പറഞ്ഞു,
രണ്ടാം ജന്മത്തിലേയ്ക്ക് ഇറങ്ങി പോരുമ്പോ,
കോടതി വരാന്തയിൽ നിരങ്ങാതെ എന്തേലും കിട്ടിയത് മഹാഭാഗ്യം എന്നങ്ങു കരുതി,
സ്വന്തം ജീവിതം കെട്ടിപ്പടുത്താൻ ഇറങ്ങി തിരിക്കുമ്പോൾ ഒറ്റ വിശ്വാസം ആയിരുന്നു.
എനിക്ക് എന്നിൽ ഉള്ള വിശ്വാസം !

ആരോഗ്യം മാത്രമേ വേണ്ടു, ഈ ലോകത്ത് ജീവിതം കൊണ്ട് പോകാൻ..
യാതൊരു മുന്പരിചയവും ഇല്ലാത്ത മേഖലയിൽ ഇരുന്നു ജീവിതം കെട്ടിപ്പടുത്താൻ യത്നിച്ചു എങ്കിൽ,
എന്നും ആവേശമുള്ള മനഃശാസ്ത്ര രംഗത്ത് ഞാൻ നില്കും!

അനുഭവങ്ങൾ ആണ് എന്റെ ഗുരു.. ആ
ഗുരുവിനെ നിന്ദിക്കില്ല. ?
വാരിക്കോരി സൗഹൃദം കൊടുക്കാറുമില്ല..,
എന്നാൽ,
രക്തബന്ധത്തേക്കാൾ ശക്തമായ കർമ്മബന്ധങ്ങളാണ് ശക്തി.. ❤

താൻ താനായി നിൽക്കുക എന്നതല്ലേ പ്രാധാന്യം..
നമ്മുടെ കൊച്ചു കേരളത്തിൽ,
അധ്വാനിച്ചു ജീവിതം കൊണ്ട് പോകുമെന്നങ്ങു തീരുമാനിച്ചാൽ, അവസരങ്ങൾ ഏത് മേഖലയിലും ഉണ്ട്..

ഫ്രീലാൻസിങ് ആയത് കൊണ്ട് തന്നെ കോളേജ് കഴിഞ്ഞുള്ള ദിവസങ്ങളിൽ പലയിടത്തും ജോലി നോക്കുന്നു..
ഈഗ്നെ വിദൂര പഠന സംവിധാനത്തിൽ,
അദ്ധ്യാപിക ആകാൻ ഞാൻ ആഗ്രഹിക്കും മുൻപ് വരെ,
അത് വളരെ എളുപ്പം ഉള്ള ഒന്നായിരുന്നു..
ഞാൻ അപേക്ഷ സമർപ്പിച്ച അന്ന്, മുതൽ ഓൺലൈൻ വഴി ആക്കി..
ആദ്യം അല്പം നിരാശ തോന്നി..
പിന്നെ ആലോചിച്ചു, എന്റെ കഴിവ് അനുസരിച്ചു കിട്ടട്ടെ..
കിട്ടി..
എന്റെ ക്ലാസ്സ്‌ എത്തിയിട്ടില്ല..
ഉടനെ date കിട്ടുമാകും..
സ്വന്തം കഴിവിൽ കിട്ടുന്ന ഒന്നിന്റെയും മേലെ മറ്റൊന്നില്ല..
അതിനി എത്ര ചെറിയ പോസ്റ്റ്‌ ആണെങ്കിലും..

ഏത് പോസ്റ്റ്‌ നു ശ്രമിച്ചാലും,
“” പിടി ഉണ്ടോ “”
എന്നൊരു ചോദ്യം പിന്നാലെ വരും !
എന്തിനു അന്തസ്സ് കളയണം..?? ❤

ഞാൻ എന്റെ ഭൂതകാലത്തോട് തലയുയർത്തി പറഞ്ഞ പോലെ,
വായനയും അറിവും എന്റെ അദ്ധ്വാനം ആണ്..
ഈ ലോകം എനിക്കും ഉള്ളതാണ്.. എല്ലാവർക്കും ഉള്ളതാണ്..
സൂര്യൻ അസ്തമിക്കുന്നതും ഉദികുന്നതും എല്ലവർക്കും, എനിക്കും വേണ്ടിയാണ്..
എന്നിലെ ഊർജ്ജം, ഉദ്യോഗത്തിൽ നിക്ഷേപിക്കുമ്പോൾ അത് ഇരട്ടി ഫലമായി എന്നിലേയ്ക്ക് എത്തുന്നു..
ജീവിതം മുന്നോട്ട് നീങ്ങുന്നു..

യഥാർത്ഥ മുഖം കാണിച്ചു ജീവിക്കുക എന്നത് എത്ര പാടാണ് പലർക്കും..
പക്ഷെ, ബലം അതാണ്.. !?

shortlink

Related Articles

Post Your Comments

Related Articles


Back to top button