Latest NewsNewsSaudi ArabiaGulf

സൗദിയിൽ ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു

അബഹ : സൗദിയിൽ ബസപകടം. അബഹ(സൗദി അറേബ്യ)∙ വാദി ബിന്‍ ഹശ്ബല്‍–അല്‍സുലൈല്‍ റോഡിലുണ്ടായ അപകടത്തിൽ 19പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും പരിക്കേറ്റവരെ ഖമീസ് മുഷൈത്ത് സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതയും അസീര്‍ പ്രവിശ്യ റെഡ് ക്രസന്റ് അറിയിച്ചു.

Also read : തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാൻ അനുവദിക്കില്ല; പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍

കഴിഞ്ഞ ദിവസം രാവിലെ തബൂക്കില്‍ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നില്‍ ഒന്നിനുപിറകെ ഒന്നായി 20 വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് തകാരാറുകള്‍ സംഭവിച്ചതല്ലാതെ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് റെഡ് ക്രസന്റ് സംഘം പ്രഥമശുശ്രൂഷ നല്‍കി. ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിസമ്മതിച്ചു. രണ്ട് മാസം മുന്‍പ് തുറന്നു കൊടുത്ത ഈ പാലത്തില്‍ രാവിലെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button