Latest NewsUAENewsGulf

സൗദിയിൽ ബസപകടം : 16 യാത്രക്കാർക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരമാണ്

റിയാദ് :  ബസപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു. സൗദി റിയാദ് പ്രവിശ്യയിലെ മജ്മഅ മേഖലയിൽ റിയാദ് – സുദൈർ റോഡിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടൻ സൗദി റെഡ് ക്രസൻറ് അതോറിറ്റി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

Also read : സൗദിയിൽ തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം

രണ്ട് പേരെ ഹുത്ത സുദൈർ ആശുപത്രിയിലും ബാക്കിയുള്ളവരെ മജ്മഅ് കിങ് ഖാലിദ് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്ന് റിയാദ് മേഖല റെഡ്ക്രസൻറ് വക്താവ് യാസിർ ജലാജിൽ അറിയിച്ചു. അബഹ വാദി ബിൻ ഹശ്ബൽ, അൽസുലൈൽ റോഡില്‍ കഴിഞ്ഞ ദിവസം ബസ് അപകടത്തിൽപെട്ട് 19 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button