KeralaLatest News

തീരദേശ പാക്കേജിന് 1000 കോടി രൂപ ,500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും

കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു

ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. ഇതോടെ പെൻഷൻ 1300 രൂപയായി. തീരദേശ പാക്കേജിന് 1000 കോടി രൂപ വകയിരുത്തി. 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും. 2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.
രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

20-30 വര്‍ഷംകൊണ്ടുണ്ടാക്കാവുന്ന പശ്ചാത്തല സൗകര്യങ്ങൾ അടുത്ത മൂന്നുവര്‍ഷം കൊണ്ട് സാധ്യമാക്കും  വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും
2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു
ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകള്‍കൂടി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃക

കേന്ദ്രത്തെ വിമർശിച്ചും പൗരത്വ നിയമ ഭേദഗതി പരാമർശിച്ചുമാണ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്നു. കേന്ദ്രം സംസാരിക്കുന്നത് വെറുപ്പിന്റെ ഭാഷയിലാണ്. അസാധാരണമായ വെല്ലുവിളികൾക്കു നടുവിലാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. അയാൾ ഒരു രാജ്യമാണ്, നിശബ്ദത അവിടെ ആഭരണമാണ് എന്ന് തുടങ്ങുന്ന മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥിയുടെ കവിതയും ഐസക് പരാമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button