Kerala

കൊറോണ: വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ ക്യാംപയിന് തുടക്കമായി

ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണ കാംപെയിന് തുടക്കമായി. ആദ്യ ഘട്ടമായി നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണ പരിപാടി നടത്തുന്നത്. വ്യാപര സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും എത്തുന്ന പൊതുജനങ്ങള്‍ക്ക് കൊറോണ ബോധവത്ക്കരണമടങ്ങിയ ലഘുലേഖ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ഇതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ വിശദീകരണവും നല്‍കും. വ്യക്തി ശുചിത്വത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി നിര്‍വ്വഹിച്ചു. നഗരത്തിലെ സ്വകാര്യ വസ്ത്ര വ്യാപര സ്ഥാപനത്തിലെത്തിയവര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആരോഗ്യ വിഭാഗം മാസ് മീഡിയ, വിവര പൊതുജന സമ്പര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാസ് മീഡിയ ഓഫീസര്‍ സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, അരുണ്‍ ലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍, വ്യാപാര സ്ഥാപനം മാനേജര്‍ മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button