KeralaLatest NewsNews

കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ നിര്‍ത്താതെയുള്ള വിളി; അമ്പരപ്പിൽ എക്‌സൈസ് ഉദ്യോഗസ്ഥര്‍

തൃശൂര്‍: രണ്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്നത് പെൺകുട്ടികൾ ആണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ നേരിട്ട് കഞ്ചാവിന്റെ വിതരണക്കാരെ വിളിക്കുന്നത് തങ്ങള്‍ കാണുന്നതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

Read also: സ്വന്തം മക്കളെ കൊലപ്പെടുത്തി ; പിതാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

രഹസ്യകോഡുകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ കഞ്ചാവ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന്റെ വിലയ്ക്ക് പകരം ‘സ്‌കോര്‍’ എന്നും ബീഡിയിലോ സിഗരറ്റിലോ നിറച്ചു കിട്ടുന്ന തരത്തിലുള്ള കഞ്ചാവിന് ‘ജോയിന്റ്’ എന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. ഇവരുടെയെല്ലാം കോളുകള്‍ ഉദ്യോഗസ്ഥര്‍ അറ്റന്‍ഡ് ചെയ്യുകയും, ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും കുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button