Life Style

തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍

നമ്മള്‍ എല്ലാവരും തൈര് കഴിക്കാറുണ്ട്. എന്നാല്‍ തൈര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച പലര്‍ക്കും അറിയില്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.

തൈരില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോ?ഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും.

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം. തൈരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ഇതു മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാനും പ്രോബയോട്ടിക്കുകള്‍ സഹായിക്കുമെന്നാണ് ഷാങ്ഘായ് ജിയാവോ ടോങ്ങ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button