News

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്; ഐആര്‍സിടിസിയുടെ ലാഭത്തില്‍ ആറിരട്ടി വര്‍ധന

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഐആര്‍സിടിസി നേടിയത് ആറിരട്ടി ലാഭം. കഴിഞ്ഞ വര്‍ഷത്തെയുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.193 കോടി രൂപയാണ് ഡിസംബറില്‍ ലഭിച്ചത്.2019 സെപ്റ്റംബറിലാണ് ഐര്‍സിടിസി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കണ്‍വീനിയന്‍സ് ഫീ വീണ്ടും ഈടാക്കിയത്. ഐആര്‍സിടിസിയുടെയോ മറ്റേതെങ്കിലും പ്ലാറ്റഫോമിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓരോതവണയും നിങ്ങള്‍ പ്രത്യേക നിരക്ക് കൂടുതലായി നല്‍കണം. എസി കോച്ചിലാണ് യാത്രയെങ്കില്‍ 30 രൂപയും നോണ്‍ എസി കോച്ചുകളിലാണെങ്കില്‍ 15 രൂപയുമാണ് നിരക്ക. നികുതിയും കൂടുതലായി നല്‍കേണ്ടി വരും.

എന്നാല്‍ ആറിരിട്ടി ലാഭമുണ്ടായിട്ടും കാറ്ററിങ് വിഭാഗം നിരാശപ്പെടുത്തി. ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ടുകോടി രൂപയുടെ കുറവുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലുടെ ഐആര്‍സിടിസിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി ഡല്‍ഹി-ലക്നൗ റൂട്ടില്‍ ഒക്ടോബറിലാണ് ഐആര്‍സിടിസി ഓടിച്ചുതുടങ്ങിയത്. ഐആര്‍സിടിസിയുടെയോ മറ്റ് വൈബ്സൈറ്റുകളിലൂടെയോ മാത്രമേ അതില്‍ യാത്രചെയ്യുന്നതിന് ടിക്കറ്റെടുക്കാന്‍ കഴിയൂ. റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കില്ല.മൂന്നാമതും സ്വകാര്യ തീവണ്ടി ഓടിക്കാനൊരുങ്ങുകയാണ് ഐആര്‍സിടിസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button