KeralaLatest NewsNews

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ വക ചുട്ട മറുപടി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ വക ചുട്ട മറുപടി. ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പരാമര്‍ശങ്ങള്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്’.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുര്‍ക്കി നേതൃത്വത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എപ്പോഴും പാകിസ്താനെ പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കിയിരുന്നു.പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഉര്‍ദുഗാന്‍ ഇങ്ങനെ പറഞ്ഞത്.

കശ്മീര്‍ വിഷയം ബലം പ്രയോഗിക്കലുകളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും പരിഹരിക്കാനാവില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു. ദശാബ്ദങ്ങളായി ഞങ്ങളുടെ കശ്മീരി സഹോദരങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകാണ്. തെറ്റായ നയങ്ങളാണ് കാരണമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. പാകിസ്താന് കശ്മീര്‍ വിഷയം എത്രത്തോളം പ്രധാനപ്പെട്ടതാണോ, അത്രത്തോളം പ്രധാനപ്പെട്ടതാണ് തുര്‍ക്കിക്കും ആ വിഷയമെന്നും എര്‍ദോഗന്‍ പറഞ്ഞു. പാകിസ്താന്‍ പാര്‍ലമെന്റിലെ സംയുക്ത സെഷനിലാണ് എര്‍ദോഗന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. ദ്വിദിന സന്ദര്‍ശനത്തിനാണ് എര്‍ദോഗന്‍ പാകിസ്താനിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button