Latest NewsIndia

ഉത്തര്‍പ്രദേശ് പിടിക്കാന്‍ കെജ്‌രിവാൾ മോഡല്‍ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി

മുസ്ലീം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ മുസ്ലീം നേതാക്കളെ തന്നെ നിയോഗിക്കുക. ഹിന്ദു വിഷയത്തില്‍ അത്തരത്തിലുള്ള നേതാക്കളെയും നിയോഗിക്കുക.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പിടിക്കാന്‍ ദില്ലി മോഡല്‍ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി. നിശബ്ദമായിട്ടുള്ള അണിയറ നീക്കമാണിത്. ദില്ലിയില്‍ എഎപിയുടെ പ്രവര്‍ത്തനം എന്താണെന്ന് ബിജെപി ഒരുഘട്ടത്തില്‍ പോലും അറിഞ്ഞിരുന്നില്ല. ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ ജയം എളുപ്പമാക്കിയത്. ബിജെപിയെ കൂടാതെ സമാജ് വാദി പാര്‍ട്ടിയെയും വീഴ്ത്താനുള്ള തന്ത്രം നേരത്തെ തന്നെ പ്രിയങ്ക സ്വീകരിച്ചിരുന്നു.യോഗി ആദിത്യനാഥിനെ നേരിട്ട് ആക്രമിക്കാതെ, സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് തുടക്കമിട്ടത്.

പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ നിന്ന് തുടങ്ങി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.മുസ്ലീങ്ങള്‍ക്കിടയില്‍ എഎപിയുടെ നിലപാടുകള്‍ കൃത്യമായി എത്തിച്ചത് അമാനത്തുള്ള ഖാനായിയിരുന്നു. ഒരക്ഷരം സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ കെജ്‌രിവാള്‍. ഈ നീക്കം കാരണം ഹിന്ദുക്കളുടെ വോട്ടുകള്‍ ഭൂരിഭാഗവും ലഭിച്ചത് എഎപിക്കായിരുന്നു. ഇതേ തന്ത്രമാണ് പ്രിയങ്കയും ലക്ഷ്യമിടുന്നത്. മുസ്ലീം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ മുസ്ലീം നേതാക്കളെ തന്നെ നിയോഗിക്കുക. ഹിന്ദു വിഷയത്തില്‍ അത്തരത്തിലുള്ള നേതാക്കളെയും നിയോഗിക്കുക.

ഇതോടെ രണ്ട് വിഭാഗത്തിനും കോണ്‍ഗ്രസിലുള്ള വിശ്വാസ്യത വര്‍ധിക്കും.സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ പിടിവള്ളി. ഇതിനെതിരെ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ പരമാവധി പ്രചാരണം ഈ വിഷയമാക്കാനാണ് തീരുമാനം. എസ്പിയുടെ മുസ്ലീം വോട്ടുകളിലാണ് പ്രിയങ്കയുടെ അടുത്ത നോട്ടം.

19 ശതമാനം മുസ്ലീം വോട്ടുകള്‍ എസ്പിക്കുണ്ട്. ഇതിനെ പിളര്‍ത്താന്‍ പ്രിയങ്ക നേരത്തെ തന്നെ ഇറങ്ങിയിരുന്നു. മൂന്ന് ദിവസം മുമ്പ് അസംഖഡ് സന്ദര്‍ശിച്ചായിരുന്നു തടക്കം. പൗരത്വ പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും പ്രിയങ്ക കണ്ടു. സന്ദര്‍ശനത്തിനിടെ മുസ്ലീം സ്ത്രീയെ കെട്ടിപ്പിടിച്ച പ്രിയങ്ക അവരുടെ കുട്ടിയെ സ്വന്തം മടിയിലുമിരുത്തി. സ്ത്രീകള്‍ കൂട്ടത്തോടെയാണ് പ്രിയങ്കയുടെ റാലിക്കെത്തിയത്. അഖിലേഷിനെതിരെയുള്ള പരാതികളുടെ പ്രളയമാണ് സ്ത്രീകളില്‍ നിന്ന് പ്രിയങ്കയ്ക്ക് ലഭിച്ചത്.

മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലെ പൊട്ടിത്തെറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് നേതാവ് രംഗത്ത് എത്തിയത് മുസ്ലീംലീഗിനെ ഞെട്ടിച്ചു : നേതാവിനെ പുറത്താക്കിയത് പാണക്കാട് സാദിഖലി തങളുടെ നിര്‍ദേശപ്രകാരം

ചന്ദ്രശേഖര്‍ ആസാദിനെയും ദളിത് വിഭാഗങ്ങളെയും പ്രിയങ്ക ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ആസാദിന് എസ്പിക്കൊപ്പം ചേരാനാവില്ല. ബിഎസ്പി അദ്ദേഹത്തെ ബിജെപിയുടെ ചാരനെന്നാണ് വിളിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ ആസാദിന്റെ ഭീം ആര്‍മി കോണ്‍ഗ്രസിനൊപ്പം ചേരാനാണ് സാധ്യത. ബിഎസ്പിയില്‍ നിന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ഭീം ആര്‍മിയിലേക്കും പോകുന്നുണ്ട്. ഇതാണ് പ്രിയങ്കയുടെ പിടിവള്ളി.

Related Articles

Post Your Comments


Back to top button