ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിനോ രാസപരിശോധനകള്‍ക്കോ വിധേയമാക്കാതിരുന്നത്? കൊലപാതകത്തിലെ സാക്ഷികളായിരുന്ന മനുവിനെയും അബ്ബയെയും എന്തുകൊണ്ടാണ് കോടതിയില്‍ വിസ്തരിക്കാതിരുന്നത്? ഗോഡ്‌സെയുടെ തോക്കില്‍ എത്ര വെടിയുണ്ടകള്‍ ബാക്കിയുണ്ടായിരുന്നു. ആ ഇറ്റാലിയന്‍ റിവോള്‍വര്‍ കണ്ടെത്താനായിട്ടില്ലത്രേ! എന്തുകൊണ്ട്? ഞങ്ങള്‍ക്ക് ഈ കേസ് പുനരന്വേഷിക്കണം’ എന്നാണ് സുബ്രഹ്മണ്യൻ സ്വാമി അറിയിച്ചിരിക്കുന്നത്.
1st question: Why no post mortem or autopsy on Gandhiji’s body? 2nd : Why Abha and Manu as direct eyewitnesses not questioned in court? 3rd: How many empty chambers in Godse’s revolver? Italian revolver “untraceable”!! Why? We need to re-open the case
— Subramanian Swamy (@Swamy39) February 16, 2020
Post Your Comments