Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

മുംബൈ ∙ തന്റേടമുണ്ടെങ്കിൽ മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ വെല്ലുവിളിച്ചു മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ.

ഡിസംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു ബിജെപിയുടെ പ്രചാരണം. കർണാടകയിലേതുപോലെ ‘ഓപ്പറേഷൻ താമര’യ്ക്ക് വിത്തിട്ട് അവർ കാത്തിരിക്കുകയാണ്.  ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻസിപിയുടെ നിലപാട് തള്ളിയും ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസ് നയത്തിനെതിരെയും ഉദ്ധവ് പരസ്യനിലപാട് സ്വീകരിച്ചിരിക്കെ, സർക്കാർ ഉടൻ വീഴുമെന്നു പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

5 വർഷം ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന പാർട്ടിയാണ് ശിവസേന. എന്നിട്ടും തന്റെ നേതൃത്വത്തെയും ശിവസേനയുടെ വികാരത്തെയും അവർ അംഗീകരിച്ചില്ല. എന്നാൽ, പുതിയ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും സേനയെ എത്രമാത്രം വിശ്വാസത്തിൽ എടുത്തുവെന്നത് കാണൂ എന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button