Latest NewsIndiaInternational

പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്കരിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയ രാഹുലിനെ പുകഴ്ത്തി പാകിസ്താന്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്ക്കരിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പാകിസ്താന്‍ മാദ്ധ്യമങ്ങൾ . ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 നും കൂടാതെ അതിന്റെ വാര്ഷികത്തിനും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് പ്രമുഖ പാക് ദിനപത്രമായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ രാഹുലിന് പിന്തുണ നല്‍കിയിരിക്കുന്നത്.ലേഖനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിക്കുകയും ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തള്ളുകയും ചെയ്യുന്നു.

‘പുല്‍വാമ: രാഹുല്‍ ഗാന്ധിയുടെ ന്യായമായ ചോദ്യങ്ങള്‍’ എന്നു തലക്കെട്ട് നല്‍കിയിരിക്കുന്ന ലേഖനത്തില്‍ കശ്മീരില്‍ എന്ത് പ്രശ്‌നമുണ്ടായാലും അത് പാകിസ്താന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ആരോപിക്കുന്നു.ആക്രമണത്തില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത്?, ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലം എന്താണ്?, സുരക്ഷാ വീഴ്ച കാരണമുണ്ടായ ആക്രമണത്തില്‍ ബിജെപി സര്‍ക്കാരിലെ ഉത്തരവാദികള്‍ ആരൊക്കെയാണ്?

സഖ്യകക്ഷികളെ വീണ്ടും വെട്ടിലാക്കി ഉദ്ധവ്, മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം

തുടങ്ങിയ മൂന്ന് ചോദ്യങ്ങളാണ് പുല്‍വാമ ദിനത്തില്‍ രാഹുല്‍ മുന്നോട്ട് വെച്ചത്. ഇപ്പോള്‍ പാക് മാദ്ധ്യമങ്ങളും ഇന്ത്യയുടെ വികാരത്തെ ചോദ്യം ചെയ്യാനായി രാഹുലിന്റെ വാക്കുകള്‍ ഉപയോഗിക്കുകയാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടും രാഹുല്‍ ഗാന്ധിയും പാകിസ്താനും കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണ്.

രാഹുലിന്റെ വാക്കുകളും ട്വീറ്റുകളും പാകിസ്താന്‍ ഇതിനു മുന്‍പും നിരവധി തവണ ഇന്ത്യക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. രാഹുലിന്റെ വാക്കുകള്‍ ഏറ്റെടുത്ത് പാക് രാഷ്ട്രീയ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കുന്നതും പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button