KeralaLatest NewsIndia

സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരെ രംഗത്ത്‌

കഴിഞ്ഞ ഡിസംബര്‍ നാലിനാണ്‌ വിദേശ മലയാളിയായ വീട്ടമ്മയെ സിറോ മലബാര്‍ സഭാ വൈദികനായ മനോജ്‌ പ്ലാകൂട്ടത്തില്‍ കോഴിക്കോട്ട്‌ വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ്‌ കേസെടുത്തത്‌.

കോഴിക്കോട്‌: ചേവായൂരില്‍ സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരേ രംഗത്ത്‌. സഭയ്‌ക്കു പിന്നാലെ പോലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിക്കാനാണ്‌ ശ്രമമെന്നും വീട്ടമ്മ ആരോപിച്ചു. പരാതി ഒതുക്കിത്തീര്‍ക്കാന്‍ താമരശേരി രൂപത ബിഷപ്‌ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.2017 ജൂണ്‍ 15നായിരുന്നു പരാതിക്ക്‌ ആസ്‌പദമായ സംഭവം. കഴിഞ്ഞ ഡിസംബര്‍ നാലിനാണ്‌ വിദേശ മലയാളിയായ വീട്ടമ്മയെ സിറോ മലബാര്‍ സഭാ വൈദികനായ മനോജ്‌ പ്ലാകൂട്ടത്തില്‍ കോഴിക്കോട്ട്‌ വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ്‌ കേസെടുത്തത്‌.

സഭയുടേയും ബിഷപ്പിന്റേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പുറത്തുപറയരുതെന്നു നിര്‍ദ്ദേശമുള്ളതായി അവര്‍ മൊഴി നല്‍കിയിരുന്നു.അതേസമയം വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന പള്ളി വികാരിയെ ചുമതലകളില്‍ നിന്ന് നീക്കിയതായി താമരശ്ശേരി രൂപത. തിരുവമ്പാടി ആനക്കാംപൊയില്‍ സ്വദേശിയായ ഫാ. ജേക്കബ് (മനോജ് 47) പ്ലാക്കൂട്ടത്തിലിനെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് രൂപത നടപടിയെടുത്തത്.

ജാമിയ മിലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ്

ചേവായൂര്‍ നിത്യസഹായ മാതാ ചര്‍ച്ച് വികാരിയായിരിക്കെ 2017 ല്‍ ഫാ. മനോജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കണ്ണാടിക്കല്‍ സ്വദേശിനിയായ 45 കാരിയാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.പള്ളി വികാരി ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് വീട്ടമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഐ പി സി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കില്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുത്തത്.

താമരശ്ശേരി ബിഷപ്പിന് പരാതി നല്‍യെങ്കിലും വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് വീട്ടമ്മ പറയുന്നത്. രൂപതയുടെ അഭിഭാഷകനായ ഫാ. മനോജ് കസ്തൂരി രംഗന്‍ സമരത്തിനു ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ആളാണ്. അതിനിടെ പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button