KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം ചൂട് കണ്ണൂരില്‍ ; കൂടാതെ നാല് ജില്ലകളിലും ചൂട് വര്‍ധിച്ചു ; താപനില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയില്‍. 37.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ ഇന്ന് രേഖപ്പെടുത്തിയത്. ശരാശരിയേക്കാള്‍ 4 ഡിഗ്രി കൂടുതലാണിത്. അതേസമയം ആലപ്പുഴ ജില്ലയില്‍ 35.8 ഡിഗ്രീ ചൂടാണ് രേഖപ്പെടുത്തിയത്. സാധാരണ അനുഭവപ്പെടുന്നതിലും 3 ഡിഗ്രീ അധിക ചൂടാണ് ആലപ്പുഴയില്‍ ഇന്നുണ്ടായത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നാളെ ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button