Latest NewsNewsIndiaKollywood

തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്

ചെന്നൈ: തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.

അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടന്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. നിസാര പരിക്കാണെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: തെറ്റാണ് പാപമാണ് എന്ന രീതിയിലാണ് ഇടപെടുന്നതും സംസാരിക്കുന്നതും; കൂട്ടുകാരികള്‍ അതിനെക്കുറിച്ച്‌ പറയുമ്പോൾ അവള്‍ക്ക് മാത്രം പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല; ആ ചെറിയ കാര്യം അവളെ തകര്‍ത്തു കളഞ്ഞു; സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. യെന്നൈ അറിന്ധാല്‍ എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിനു മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button