KeralaLatest NewsNews

വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം: ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം•വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പശ്ചമ ബംഗാള്‍ സ്വദേശിയായ ഗൗതം മണ്ഡലിന്റെ പരാതിയിലാണ് വിഴിഞ്ഞം പോലീസ് വധശ്രമത്തിന് കേസെടുത്തത്.

ഓട്ടോ ഡ്രൈവറായ സുരേഷാണ് ഇയാളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. തിരിച്ചറിയല്‍ രേഖ ചോദിച്ചായിരുന്നു മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി മുക്കോലയിലെ കടയില്‍ എത്തിയതാണ് ഗൗതം. സുരേഷ് അശ്രദ്ധമായി തന്റെ ഓട്ടോ പിന്നിലേക്കെടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെയാണ്, സുരേഷ് തിരിച്ചറിയല്‍ രേഖ ചോദിച്ച് ഗൗതമിനെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ച് താന്‍ മുക്കോലക്കാരനാണെന്നും നീയൊക്കെ എവിടെ നിന്ന് വന്നെന്ന് അറിയണം, നിന്റെ ആധാര്‍ കാണിക്കടാ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ പിടിച്ചുവാങ്ങിയ സുരേഷ്, നീയിത് നാളെ പൊലീസ് സ്റ്റേഷനില്‍ വന്ന് വാങ്ങിയാല്‍ മതിയെന്നും പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

https://www.facebook.com/joe.matts.50/posts/2735669723189897

shortlink

Related Articles

Post Your Comments

Related Articles


Back to top button