Latest NewsNewsInternational

കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന. ഇല്ലാതാകുന്നതിന് മുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും സംഘടന മുന്നറിയിപ്പുനല്‍കി.

വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയ്ക്കുപുറത്ത് താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ഭീതിജനിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 2363 ആയി. 77,932 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലിനുപുറമേ ഉത്തരകൊറിയയിലും വൈറസ്  പടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button