Latest NewsNewsInternationalOmanGulf

ഒമാനിൽ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

മസ്കറ്റ് :യു. എ . ഇ ക്ക് പിന്നാലെ ഗൾഫ് രാഷ്ട്രമായ ഒമാനിലും കൊറോണ വൈറസ് ബാധ . തിങ്കളാഴ്ച്ച വൈകിട്ടാണ് ഒമാനിൽ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ഒമാനിലെത്തിയ രണ്ടു സ്ത്രീകൾക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ രാജ്യം ഒരുക്കുന്നുണ്ട് .

Also read : കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു

ജനങ്ങളോട് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ നിർദേശമുണ്ട് .പനിയോ അസുഖങ്ങളോ ഉള്ളവര്‍ അത് മറ്റുള്ളവരിലേക്ക് കൂടി പകരാതെ ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണണം. നിര്‍ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. പനിയുള്ളവര്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് ശരിയായി കൈകഴുകുന്നത് ശീലമാക്കണം. പൊതുസ്ഥലങ്ങളിലാണെങ്കില്‍ സാനിട്ടൈസറുകള്‍ ഉപയോഗിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button