Latest NewsKeralaNews

കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കും… ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കും, വെളിപ്പെടുത്തലുകളുമായി ഹൈക്കോടതി ജഡ്ജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് തനിക്ക് ഇങ്ങനെ ഒരു ഭീഷണിക്കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തിയത്. കത്ത് റജിസ്ട്രിക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.

read also : കോതമംഗലം പള്ളിയില്‍ സംഘര്‍ഷം : കല്ലേറില്‍ വിരവധി വാഹനങ്ങള്‍ തകര്‍ന്നു

കോടതിയലക്ഷ്യക്കേസില്‍ എറണാകുളം ജില്ലാ കലക്ടറോട് ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതോടെ ജഡ്ജി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് അഞ്ചു മിനിറ്റിനകം കലക്ടര്‍ ഹാജരാകണമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരും എന്നും പറഞ്ഞതോടെ കലക്ടര്‍ എസ്. സുഹാസ് മറ്റ് പരിപാടികള്‍ മാറ്റിവച്ച് കോടതിയിലെത്തി. കേസ് എടുക്കുമ്പോള്‍ കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ ഇല്ലാതിരുന്നതാണ് ജഡ്ജിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് കോടതിയിലെത്തിയ കലക്ടറെ രൂക്ഷമായ ഭാഷയിലാണ് ജഡ്ജി ശാസിച്ചത്. സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കുകയില്ലെങ്കില്‍ സായുധ സേനയെ ഉപയോഗിച്ച് നടപ്പാക്കുമെന്നും ജില്ലാ കലക്ടറെ ജയിലില്‍ അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്കു പോകേണ്ടി വരുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button