Latest NewsNewsInternationalGulf

ദുബായിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 25 വർഷം ജയിൽ ശിക്ഷ

സഹപ്രവർത്തകനെ താമസസ്ഥലത്ത് വച്ച് കുത്തി കൊലപ്പെടുത്തിയ 24 കാരനായ പ്രതിക്ക് 25 വർഷം ജയിൽ ശിക്ഷ വിധിച്ച് ദുബായി കോടതി. നേപ്പാൾ സ്വദേശിയായ പ്രതി ദുബായിൽ തൂപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. വാക്കുതർക്കത്തേ തുടർന്ന് പ്രതി സഹപ്രവർത്തകന്‍റെ നെഞ്ചിലും വയറിലും 8 പ്രാവിശ്യം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് ഒന്നിനാണ് സംഭവം.

കുത്തേറ്റയാൾ ചോര വാ‍ർന്ന് കിടക്കുന്നതാണ് കണ്ടതെന്ന് സ്ഥലത്ത് ആദ്യം എത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനുണ്ടായിരുന്ന ആളെ ആശുപത്രിയിൽ എത്തിച്ചെന്നും, തന്നെ കണ്ട ആക്രമി പരിഭ്രാന്തനായെന്നും കത്തി എടുത്തു തന്‍റെ കൈയിൽ നൽകി കുറ്റം സമ്മതിച്ചെന്നും ഉദ്യോഗസ്ഥൻ കോടതിയിൽ വ്യക്തമാക്കി.

പ്രതി താമസിക്കുന്ന സ്ഥലത്തെ സൂപ്പർവൈസർ പറഞ്ഞത് ഇപ്രകാരമാണ്. സംഭവം നടക്കുന്നതിന് തൊട്ട് മുമ്പ് പ്രതിയിൽ നിന്ന് സിഗരറ്റ് വലിച്ചതിന് പിഴ ഈടാക്കിയിരുന്നു. രാവിലെ 8.45 ആയിരുന്നു അപ്പോൾ സമയം. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഇടനാഴിയിൽ നിന്നും ‍ഞാൻ ഒരു അലർച്ച കേട്ടു. ചെന്ന് നോക്കുമ്പോൾ കുത്തേറ്റ ആളെയാണ് കാണുന്നത്. സഹായത്തിനായി അയാൾ നിലവിളിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവച്ചിത് എന്ന് ചോദിച്ചെങ്കിലും എന്തെങ്കിലും സംസാരിക്കുവാൻ കഴിയുന്ന നിലയിലായിരുന്നില്ല അദേഹം.

കത്തി കൊണ്ട് കുത്തിയപ്പോൾ ഉണ്ടായ മുറിവുകളാണ് മരണകാരണമെന്നാണ് ഫോറൻസിക് കണ്ടെത്തലും. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button