Latest NewsNewsIndia

ഡൽഹി കലാപം: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഡൽഹിയിൽ കലാപം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, ഡൽഹിയിൽ കലാപം തുടരുകയാണ്. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. കലാപത്തിൽ പതിനാറു പേർ കൊല്ലപ്പെട്ടു. വെടിയേറ്റ പരുക്കുകളുമായി എഴുപത് പേർ ചികിത്സ തേടി. ഡല്‍ഹി നഗരത്തില്‍ കലാപം തുടരുന്നതിനിടെ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു.

ALSO READ: ഉച്ചയോടെ ഡൽഹിയിലെ തത്സമയ വിവര റിപ്പോർട്ട് സമർപ്പിക്കണം; കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. 24 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പുതിയതായി നിയമിച്ച സ്പെഷ്യൽ ഡൽഹി കമ്മീഷണർ എസ് എൻ ശ്രീവാസ്തവയും പങ്കെടുത്തു. മൗജ്പൂർ, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും എംഎൽഎമാരും തമ്മിൽ മികച്ച ഏകോപനം നടത്താൻ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button