Latest NewsNewsIndia

പാക്-ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് ക്യാഷ് റിവാർഡ്: വാഗ്ദാനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സഭ.

മുംബൈ : രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)രാവിലെ വ്യാഴാഴ്ച അനധികൃത കുടിയേറ്റക്കാർക്കെതിരെ  പുതിയ തരത്തിലുള്ള പോസ്റ്ററുകളുമായി രംഗത്തെത്തി . പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും നുഴഞ്ഞുക്കയറുന്നവരെ കുറിച്ച് വിവരം നല്കുന്നവർക്ക് 5000 രൂപ പ്രതിഫലം നല്കുമെന്ന വാഗ്ദാനമാണ് പോസ്റ്ററുകളിൽ .നവനിർമ്മാൻ സേന സംബാജി നഗർ എന്ന് വിശേഷിപ്പിക്കുന്ന ഔറംഗബാദിലാണ് എംഎൻഎസ് പേരിലുള്ള  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് .

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഫെബ്രുവരി 13 ന് എം‌എൻ‌എസ് അനുയായികൾ മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ  തെരച്ചിൽ നടത്തിയിരുന്നു . റിപ്പബ്ലിക് ടിവി ആക്സസ് ചെയ്ത ഒരു വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥരും ഒരു എം‌എൻ‌എസ് അനുയായിയും ഒരു കുടിലിൽ താമസിക്കുന്നവരോട് അവരുടെ ഇന്ത്യൻ ഐഡന്റിറ്റി തെളിയിക്കാൻ ആവശ്യപ്പെടുന്നതായി കാണിക്കുന്നു.പൌരത്വഭേദഗതിക്ക് അനുകൂലമായ നിലപാടാണ് രാജ് താക്കറേയ്ക്കും അനുയായികൾക്കും .

നേരത്തെ നവനിർമ്മാൻ സഭയുടെ സി എ എ അനുകൂല റാലിയിൽ അണിനിരന്ന പതിനായിരങ്ങളോട് രാജ് താക്കറെ മുംബൈയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന  തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു .

shortlink

Post Your Comments


Back to top button