Latest NewsNewsBahrainGulf

ഗൾഫ് രാജ്യത്ത് ഏ​ഴു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് : വൈറസ് ബാധിതരുടെ എണ്ണം 33 ആ​യി : വിമാന സർവീസുകൾ താത്കാലികമായി നിർത്തി

മനാമ : ബഹ്‌റൈനിൽ ഏ​ഴു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ കൊ​വി​ഡ്-19) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇ​റാ​നി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ബഹ്‌റൈൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 33 ആ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ബ​ഹ​റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​വരിൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.വൈ​റ​സ് ബാ​ധ കണ്ടെത്തിയവരെ ആ​ദ്യം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ന്നെ ഐ​സോ​ലേ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്കും പി​ന്നീ​ട് അ​ൽ സ​മാ​നി​യ​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി​യെ​ന്ന് മ​ന്ത്രാ​ല​യം അറിയിച്ചു.

Also read : കൊറോണ വൈറസ് : ആഡംബര കപ്പലിലെ ഇന്ത്യൻ സംഘം എയർ ഇന്ത്യ വിമാനത്തിൽ കയറിയതായി വാർത്താ ഏജൻസി

അതേസമയം ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചത് 48 മ​ണി​ക്കൂ​ർ കൂ​ടി തു​ട​രു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ക്ക്, ല​ബ​ന​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും റദ്ദാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button