Life Style

ഓര്‍മശക്തിയ്ക്കും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനും ഈ ആഹാരങ്ങള്‍ കഴിയ്ക്കാം

പരീക്ഷ എന്നു കേട്ടാല്‍ കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. പഠിച്ച കാര്യങ്ങള്‍ മറന്നു പോകുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ഥങ്ങളുണ്ട്. അവ ഏതെക്കെയെന്നു നോക്കാം.
ബ്രക്കോളി, ബ്രസല്‍, സ്പ്രൗട്ട്‌സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കു തലച്ചോറിലെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താന്‍ കഴിയും. ബ്രക്കോളി വേവിച്ച് സാലഡിന്റെ രൂപ്പത്തില്‍ കുട്ടികള്‍ക്കു നല്‍കാവുന്നതാണ്.

ചുവപ്പ്, പച്ച നിറങ്ങളിലുള്ള ചീര ഏറെ ഉത്തമമാണ്.

ഫൈറ്റോ കെമിക്കല്‍സ് അടങ്ങിയ സ്‌ട്രോബെറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി കൂട്ടുന്നതിനും ഉത്തമമാണ്.

കടല്‍ മത്സ്യങ്ങളായ അയല, മത്തി, ചൂര തുടങ്ങിയവയില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമേ സോയാബീന്‍, ബദാം, വാല്‍നട്ട് എന്നിവയും ഒമോഗ 3 സംപുഷ്ടമായവയാണ്‌

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button