Latest NewsNewsIndia

പ്ലസ് ടു പരീക്ഷ എഴുതാതെ രക്ഷപെടാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി

മധ്യപ്രദേശ്: പ്ലസ് ടു പരീക്ഷ എഴുതാതെ ഇരിക്കാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി. മധ്യപ്രദേശിലെ തുദില ഗ്രാമത്തിലാണ് സംഭവം. റൺബീർ എന്ന പതിനെട്ടുകാരനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കയറിട്ട് കെട്ടി വയലിൽ തള്ളിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തിൽ റൺബീറിനെ പരീക്ഷയ്ക്ക് വിടരുതെന്ന് എഴുതിയിരുന്നു. കുട്ടിയെ കണ്ടുപിടിക്കാൻ റൺബീറിനെ തന്നെ അയക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കുട്ടിയെ ചോദ്യം ചെയ്‌തത്‌. തുടർന്ന് റൺബീർ കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button