കൊച്ചി: രണ്ടു കണ്ടെയ്നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനിടയില്പെട്ടു സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഫോര്‍ട്ട് വൈപ്പിന്‍ കുരിശിങ്കല്‍ ജോസഫിന്റെ മകന് സാമുവല്‍ ജോസഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ഡിപി വേള്‍ഡിനു മുമ്പിലാണ് സംഭവം. മുമ്പില്‍ പോയിരുന്ന കണ്ടെയ്നറിനു പിന്നില്‍ മറ്റൊരു കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കണ്ടെയ്നറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Post Your Comments