Latest NewsNewsInternational

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം: 22 കാരിയായ അധ്യാപിക അറസ്റ്റില്‍

alabama-teacher-softball-coach-accused

അലബാമ•ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 22 കാരിയായ അലബാമ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയെ അധികൃതര്‍ അറസ്റ്റ് ചെയ്തു.

കാതറിൻ ലിൻ കോഫെയെതിരെ ഒരു സ്‌കൂൾ ജീവനക്കാരൻ/ജീവനക്കാരി ഒരു വിദ്യാർത്ഥിയുമായി ലൈംഗിക പ്രവർത്തിയിൽ ഏർപ്പെട്ടു, 19 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മാഡിസൺ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

Alabama-Teacher

ഫെബ്രുവരി 24 ന് ആരോപണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം അധികൃതർ കാതറിനുമായി അഭിമുഖം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. തുടർന്ന് കോഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2019 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ഇവർക്കെതിരെ ആരോപണം.

മാഡിസൺ കൗണ്ടി എലിമെന്ററി സ്കൂളിലെ റിസോഴ്സ് ടീച്ചറാണ് കോഫി. പീഡനത്തിനിരയായ കുട്ടി പഠിക്കുന്ന മാഡിസൺ കൗണ്ടി ഹൈസ്‌കൂളിലെ അസിസ്റ്റന്റ് സോഫ്റ്റ്ബോൾ പരിശീലകയാണ് ഇവരെന്നും സ്കൂൾ വെബ്സൈറ്റ് പറയുന്നു.

കാതറിനെ അഡ്‌മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായി മാഡിസൺ കൗണ്ടി സ്‌കൂളുകളുടെ വക്താവ് പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടി ജുവനൈൽ ആയതിനാൽ അന്വേഷണത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവിടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

31,000 ഡോളർ ബോണ്ടിലാണ് കാതറിന്‍ കോഫിയെ വിട്ടയച്ചത്.

ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന, 30 വർഷം വരെ തടവ് ലഭിക്കാവുന്ന എല്ലാ കുറ്റങ്ങളിലും ശിക്ഷിക്കപ്പെട്ടാൽ ആജീവനാന്ത ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രിയിൽ ലിസ്റ്റുചെയ്യപ്പെടും.

shortlink

Post Your Comments


Back to top button