KeralaLatest NewsNews

ഷെ​യി​ന്‍ നിഗം വിഷയം അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോഗം ചർച്ച ചെയ്‌തു; നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നൽകുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

കൊ​ച്ചി: ഷെ​യി​ന്‍ നിഗം വിഷയം കൊച്ചിയിൽ ചേർന്ന അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോഗം ചർച്ച ചെയ്‌തു. ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക് കടക്കുന്നതായാണ് വിവരം.

വി​ല​ക്ക് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് യോ​ഗ​ത്തി​ലേ​ക്ക് ഷെ​യി​ന്‍ നി​ഗ​ത്തെ​യും വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ഇ​ത് ഷെ​യി​ന്‍ നി​ഗം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ണം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യി അ​ടു​ത്ത ദി​വ​സം ച​ര്‍​ച്ച ന​ട​ക്കും.

ALSO READ: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ? പ്രത്യേക കൗണ്‍സില്‍ യോഗത്തിലെ തീരുമാനം പുറത്ത്

ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​മാ​യി ഏ​താ​നും നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​മ്മ നി​ര്‍​വാ​ഹ​ക സ​മി​തി​യോ​ഗം ചേ​ര്‍​ന്ന​ത്. എ​ല്ലാം ന​ല്ല രീ​തി​യി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ മു​കേ​ഷ്, ഗ​ണേ​ഷ് എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button